കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026

October 17, 2026

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം 2026 ഒക്ടോബർ 29, 30 (വ്യാഴം, വെള്ളി) തീയതികളിൽ സംഘടിപ്പിക്കുന്നു.

വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി വിവിധ കായിക മത്സരങ്ങൾ, അത്‌ലറ്റിക്സ്, കലാമത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കാം

കേരളോത്സവത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഓൺലൈനായും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷാ ലിങ്ക്:
https://keralotsavam.com/

എല്ലാ കായിക-കലാപ്രതിഭകളും ഈ അവസരം പ്രയോജനപ്പെടുത്തി കേരളോത്സവത്തിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.

കേരളോത്സവം 2026
കേരളോത്സവം 2026