പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ഫിലിപ്പോസ് സ്കറിയ

പ്രസിഡൻ്റ്

സുനിത ഫിലിപ്പ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലത ചെറിയാൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജി ജോർജ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിൽവിയ തോമസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ പുരുഷോത്തമൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - കോഴഞ്ചേരി താലൂക്ക് , പത്തനംതിട്ട ജില്ലാ , കേരളം വാർഡുകൾ -14 , നിയമസഭാ മണ്ഡലം - ആറന്മുള , ലോക്സഭാ മണ്ഡലം - പത്തനംതിട്ടവില്ലേജ് - കോഴഞ്ചേരിആകെ ജനസംഖ്യ (2011) - 12021വിസ്തീർണം - 8 ച. കി  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ടജില്ലയിലെ കോഴഞ്ചേരിതാലൂക്കില്‍ ഇലന്തൂര്‍ബ്ളോക്കിലാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഴഞ്ചേരി വില്ലേജിന്റെ പരിധിയില്‍ തന്നെയാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നത്. കോഴഞ്ചേരിപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 8 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുദിക്കില്‍ നാരങ്ങാനം, ചെറുകോല്‍ പഞ്ചായത്തുകളും, വടക്കും പടിഞ്ഞാറും ദിക്കുകളില്‍ പമ്പാനദിയും, തെക്കുദിക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തുമാണ്. 14 വാര്‍ഡുകളാണ് കോഴഞ്ചേരി പഞ്ചായത്തിലുള്ളത്. മധ്യതിരുവിതാംകൂറില്‍ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് അംബരചുംബികളായി നില്‍ക്കുന്ന മലമടക്കുകളായ മടുക്കകുന്നിനും കുരങ്ങുമലയ്ക്കും പുരാണങ്ങളില്‍ പോലും പരാമര്‍ശിക്കുന്ന പമ്പാനദിക്കും ഇടയിലായി കുന്നുകളും താഴ്വരകളും പച്ചപുതച്ച നെല്‍പാടങ്ങളും നിറഞ്ഞ അതിമനോഹരമായ ഭൂപ്രദേശമാണ് കോഴഞ്ചേരി ഗ്രാമം. പഴയ തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ വ്യക്തമായും,...

കൂടുതൽ വായിക്കുക