ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ടജില്ലയിലെ കോഴഞ്ചേരിതാലൂക്കില് ഇലന്തൂര്‍ബ്ളോക്കിലാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഴഞ്ചേരി വില്ലേജിന്റെ പരിധിയില്‍ തന്നെയാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നത്. കോഴഞ്ചേരിപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 8 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുദിക്കില്‍ നാരങ്ങാനം, ചെറുകോല്‍ പഞ്ചായത്തുകളും, വടക്കും പടിഞ്ഞാറും ദിക്കുകളില്‍ പമ്പാനദിയും, തെക്കുദിക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തുമാണ്. 14 വാര്‍ഡുകളാണ് കോഴഞ്ചേരി പഞ്ചായത്തിലുള്ളത്. മധ്യതിരുവിതാംകൂറില്‍ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് അംബരചുംബികളായി നില്ക്കുന്ന മലമടക്കുകളായ മടുക്കകുന്നിനും കുരങ്ങുമലയ്ക്കും പുരാണങ്ങളില്‍ പോലും പരാമര്‍ശിക്കുന്ന പമ്പാനദിക്കും ഇടയിലായി കുന്നുകളും താഴ്വരകളും പച്ചപുതച്ച നെല്പാടങ്ങളും നിറഞ്ഞ അതിമനോഹരമായ ഭൂപ്രദേശമാണ് കോഴഞ്ചേരി ഗ്രാമം. പഴയ തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ വ്യക്തമായും,...
കൂടുതൽ വായിക്കുക